സത്യനാരായണ പൂജ മാഹാത്മ്യം
അത്യുത്കൃഷ്ടവും അമൂല്യവുമായ ഒരു നിധിയാണ് ആരാധനകളും പൂജാ വിധികളും .ഇതില്‍ ഉന്നതമായ സ്ഥാനം വഹിക്കുന്ന പൂജാവിധാനമാണ് "സത്യനാരായണ പൂജ.” ശ്രേഷ്ഠമായ സ്കന്ദപുരാണത്തില്‍ നിന്നാണ് ഇതിന്റെ പൂജാവിധികള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
കലശം, സത്യനാരായണ സ്വാമിയുടെ ചിത്രംഎന്നിവ മണ്ഡപത്തില്‍ സ്ഥാപിച്ച് വാഴതൈകള്‍, പുഷ്പലതാദികള്‍,അനേകം ദീപങ്ങള്‍ എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ പൂജ സ്പര്‍ശിക്കുന്നതും കഥാശ്രവണം ചെയ്യുന്നതും അവര്‍ണ്ണനീയമായ ഒന്നാണ്. കള്പോക്ത പ്രകാരം ഈ പൂജക്ക് സകല വിധമായ പത്ര പുഷ്പങ്ങള്‍ , സപാതപക്ഷ മഹാനിവേദ്യം വിശ്വരൂപിയായ വിരാഡപുരുഷ സ്വരൂപിയായ സത്യനാരായണ സ്വാമിയുടെ കേശാദിപാദപര്യന്തം അഗങ്ങള്‍, നാമങ്ങള്‍, ആയുധങ്ങള്‍, ഭൂഷണങ്ങള്എന്നിവയെ കൊണ്ട് അര്‍പ്പിച്ച് പൂജിക്കുന്നത് വളരെ ഉത്തമമാണ്.
മേല്‍ പറഞ്ഞ പൂജാനന്തരം കഥാശ്രവണം, പൂജാമാഹാത്മ്യഉപന്യാസം എന്നിവ ഉണ്ടായിരിക്കും. വിധി പ്രകാരം ഇങ്ങിനെ പൂജ ചെയ്താല്‍ രാജാവിനു തുല്യമായ ഭരണശേഷി കൈവരിക്കാനും ഉന്നതമായ സ്ഥാനമാനങ്ങള്‍ ലഭിക്കാനും ദാരിദ്ര്യ മുഖശോകാദികളില് നിന്നുള്ള ശമനവും ധന്യന്താദി അഭിവര്ദ്ധനവും സൗഭാഗ്യങ്ങളും പുത്രപൗത്രാദികള്ക്ക് എല്ലാ ശ്രേയസ്സും സര്‍വ്വത്ര വിജയവും പ്രത്യേകിച്ച് കലിയുഗത്തില്‍ അതിവിശേഷമായ ഒരു സ്ഥാനവുമാണ്
ഈ പൂജക്ക് കല്പ്പിച്ചിരിക്കുന്നത്. സംക്രമണ ദിവസവും പൗര്‍ണ്ണമി ദിവസവും വിശേഷമാണ്.
സമൂഹ സത്യനാരായണ പൂജ ബുക്കിംഗ്
എല്ലാ പൗർണ്ണമി ദിവസങ്ങളിലും ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിൽ സമൂഹ സത്യനാരായണ പൂജ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് ക്ഷേത്ര ശ്രീകാര്യകരെ തനതു ദിവസം രാവിലെ ഒമ്പത് മണി വരെ ഫോൺ 0471 2466710 എന്ന നമ്പറിൽ (ക്ഷേത്ര സമയങ്ങളിൽ ) സമീപിക്കാം. ഓൺലൈൻ ബുക്കിങ് ₹250 രൂപ കർണാടക ബാങ്ക് അക്കൗണ്ട് നമ്പർ 7582500100588901 (IFSC CODE KARB0000758) ൽ ബാങ്ക് ട്രാൻസ്ഫർ ആയോ ഗൂഗിൾ പേ ആയോ നൽകി ചെയ്യാവുന്നതാണ്. സംഖ്യ ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്, പേരും നക്ഷത്രവും സഹിതം 9447443201 എന്ന നമ്പറിൽ വാട്ട്സപ്പ് മെസ്സേജ് ചെയ്യണ്ടത് പൂജക്ക് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് അത്യാവശ്യമാണ്.