ശ്രീ രംഗപൂജാ മാഹാത്മ്യം
ഉഡുപ്പിയിലെ ആരാധനാക്രമങ്ങൾ പാലിക്കുന്ന നമ്മുടെ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിലെ മുഖ്യ പൂജയാണ് രംഗപൂജ. ഉടച്ച നാളികേരം, ഫലവർഗ്ഗങ്ങൾ, പഞ്ചാഖാദ്യം തുടങ്ങിയ വിഭവങ്ങൾ നേദിച്ചുകൊണ്ട് നടത്തുന്ന പൂജയാണ് രംഗപൂജ. കുടുംബത്തിന് സകല വിധത്തിലുള്ള എല്ലാ ഐശ്വര്യങ്ങൾക്കും ക്ഷേമത്തിനും വിദ്യാവിജയം തുടങ്ങിയ കാര്യങ്ങൾക്കും ഉത്തമമായ ഒരു പൂജാവിധിയാണ് രംഗപൂജ. ശ്രീരാമൻ, ലക്ഷ്മണൻ, സീത, ശ്രീ ആഞ്ജനേയ സ്വാമി, ശ്രീ ഗണപതി, ശ്രീ രാഘവേന്ദ്ര സ്വാമി, ശ്രീ ഭൂതരായർ തുടങ്ങിയ ദേവതകളെ ആരാധിക്കുന്ന മുഖ്യരീതിയാണ് നമ്മുടെ ക്ഷേത്രത്തിലെ രംഗപൂജ. ശ്രീ ആഞ്ജനേയ സ്വാമിക്ക് ശ്രേഷ്ഠമായ അമാവാസി ദിനത്തിൽ രംഗപൂജ നടത്തുന്നത് അത്യുത്തമമാണ്. എല്ലാ അമാവാസി ദിവസങ്ങളിലും ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിൽ മഹാ രംഗപൂജ (സമൂഹ രംഗപൂജ) ഉണ്ടായിരിക്കു ന്നതാണ്. ഈ പൂജയിൽ എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം.
സനാതന ധര്‍മ്മമനുസരിച്ച് ഈശ്വരാരാധനക്കും പൂജാദി കാര്യങ്ങള്‍ക്കും ശ്രേഷ്ഠമായ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്. ആരാധനകള്‍ അനേകമുണ്ടെങ്കിലും വൈഷ്ണവമായ പൂജകളില്‍ ശ്രീരംഗപൂജ അത്യുത്തമമായ ഒന്നാണ്. ഈ പൂജയുടെ വിധാനങ്ങളെ കുറിച്ച് ചിന്തിക്കുന്നതും അതനുസരിച്ച് അതിലെ പ്രധാന ദേവതാ സാന്നിദ്ധ്യങ്ങളെ കുറിച്ചും ദ്രവ്യപ്രധാനമായ കാര്യങ്ങളും അറിഞ്ഞിരിക്കുന്നത് ഉത്തമമാണ്.
ഏതു ക്ഷേത്രത്തിലാണോ പൂജ ചെയ്യുന്നത് അവിടുത്തെ പ്രാസാദ ദേവതയുടെ ദ്വാസ്ഥന്‍ മാരില്‍ തുടങ്ങി മണ്ഡപം വരെയുള്ള പ്രധാന വിഷയങ്ങളെകുറിച്ചാണ് പ്രതിപാദിക്കുന്നത്.
ദ്വാരത്തില്‍ നിന്ന് മണ്ഡപം വരെ നീലത്തില്‍ ഒരു പലക ഇട്ട് മുകളില്‍ വസ്ത്രം വിരിച്ച് മീതെ വാഴയില ഇട്ട് ശുദ്ധാനം, കദളിപഴം, ശര്‍ക്കര, നെയ്യ്,നാളികേരം, ഉഴുന്ന് വട, താമ്പൂലം, കമുകിന് പൂവ്, എന്നിവ 12 വീതം വെച്ച് ഇരു വശങ്ങളിലും മൂന്നു വീതം തട്ടുകളായി ദീപം ജ്വലിപ്പിച്ച് വിധി പ്രകാരം സപരിവാരമായി പൂജിക്കേണ്ടതാണ്.
ഇപ്രകാരം പൂജിക്കുകയാണെങ്കില്‍ സര്‍വ്വ സിദ്ധി, ഉദ്ദിഷ്ട കാര്യപ്രാപ്തി, സര്‍വ്വ വിജയം, സര്വ്വാഭിഷ്ടം, ക്ഷേമായുരാരോഗ്യ ഐശ്വര്യാദി, ഇച്ഛാ,ജ്ഞാന ക്രിയാ ശക്തി പ്രാപ്തി, രാജ ചോരാഗ്നി, ജല ,വാത, വിഷ, ഭൂത, ശത്രു,മൃത്യു, ജ്വരാദി നാനാ രോഗ പീഠാമുക്തി, മേധാ ശക്തി, സമസ്ത വിദ്യാ പ്രാപ്തി, എന്നിവ ലഭിക്കുന്നതാണ്. മേല്‍ പറഞ്ഞ വിഷയങ്ങള്‍ ശിവ ക്ഷേത്രത്തിലും ദുര്‍ഗ്ഗാ ക്ഷേത്രത്തിലുമുള്ള വിധിയാണ്. വിഷ്ണു ക്ഷേത്രത്തിലാണെങ്കില്‍ മലര് കൊണ്ടുള്ള പഞ്ചകജ്ജായം, അവല് കൊണ്ടുള്ള പഞ്ചകജ്ജായംഅല്ലെങ്കില് കടല പരിപ്പുകൊണ്ടുള്ള പഞ്ചകജ്ജായംചേര്ക്കേണ്ടതാണ്.
ഇങ്ങിനെ പൂജിക്കുമ്പോള്‍ ഒരു ക്ഷേത്രത്തിലെ നിത്യ ശ്രീബലിക്ക് ഇന്ദ്രാദി ദേവതകള്‍ക്കും മാതൃഗണങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും എങ്ങിനെയാണോ വിഹിതം ലഭിക്കുന്നത്,അതുപോലെ തന്നെ രംഗപൂജാവേളയിലും സമസ്ത ഭൂതഗണങ്ങള്‍ക്കും ഉപചാരാദി അര്‍പ്പണങ്ങള്‍ ലഭിക്കുന്നതാണ്.
ഇപ്രകാരം ചെയ്യുമ്പോള്‍ പ്രധാന ദേവതയുടെ അനുഗ്രഹവും ഭൂതഗണങ്ങളുടെ പ്രീതിയും ലഭിക്കുന്നതാണ്. അനന്തരം ഭക്തന്മാര്ക്ക് ശ്രേയസ്സ്, അഭിവൃദ്ധി, ക്ഷേമം, കുല വംശാഭിവൃദ്ധി, പുത്ര പൗത്രാധികള്ക്ക് എല്ലാവിധമായ ഐശ്വര്യം എന്നിവ ലഭിക്കുന്നതാണ്.
ഹനുമാന് ക്ഷേത്രം ആയതിനാല്‍ അമാവാസി ദിവസം വിശേഷമാണ്.
സമൂഹ രംഗപൂജ ബുക്കിംഗ്
എല്ലാ അമാവാസി ദിവസങ്ങളിലും ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിൽ മഹാ രംഗപൂജ (സമൂഹ രംഗപൂജ) ഉണ്ടായിരിക്കുന്നതാണ്. പൂജാ ബുക്കിങ് താഴെ പറയുന്ന വിധങ്ങളിൽ ചെയ്യാവുന്നതാണ്.
(1) https://www.mtbstvm.in/anjaneya-temple/samooha-rangapooja എന്ന ലിങ്ക് വഴി പൂജ ബുക്ക് ചെയ്യാവുന്നതാണ്.
(2) ബുക്കിങ്ങിന് ക്ഷേത്ര ശ്രീകാര്യകരെ 19.04.2023 രാവിലെ ഒമ്പത് മണി വരെ. ഫോൺ 0471 2466710 / 2466810 (ക്ഷേത്ര സമയങ്ങളിൽ ) സമീപിക്കാം.
(3) ₹ 500 രൂപ കർണാടക ബാങ്ക് അക്കൗണ്ട് നമ്പർ 7582500100588901 (IFSC CODE.KARB0000758) ൽ ബാങ്ക് ട്രാൻസ്ഫർ ആയോ ഗൂഗിൾ പേ ആയോ നൽകി ചെയ്യാവുന്നതാണ്. സംഖ്യ ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്, പേരും നക്ഷത്രവും സഹിതം 9447443201 എന്ന നമ്പറിൽ വാട്ട്സപ്പ് മെസ്സേജ് ചെയ്യണ്ടത് പൂജക്ക് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് അത്യാവശ്യമാണ്.